ദിലീപ് കാരണമാണോ അഭിനയം നിർത്തിയത്? മറുപടിയുമായി കാവ്യ മാധവൻ
എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു
Kavya Madhavan Photo| Facebook
കൊച്ചി: ഒരു കാലത്ത് മലയാളത്തിലെ തിരക്കുള്ള നായികമാരിലൊരാളായിരുന്നു കാവ്യ മാധവൻ. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകൾ നേടിയ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ അഭിനയത്തിന് ഇടവേള കൊടുത്തതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ അദ്ദേഹത്തിന് പകരമായി എത്തിയപ്പോഴാണ് കാവ്യയുടെ പ്രതികരണം.
''ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്.
ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എൻ്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്'' ചടങ്ങിൽ എല്ലാവർക്കും സന്തോഷവും സമാധാനവും നന്മകളും നേർന്നുകൊണ്ടാണ് കാവ്യ തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.