റോളക്‌സ് ഇപ്പോഴും മനസില്‍ നിന്ന് പോകുന്നില്ല, സൂര്യ സാര്‍ നിങ്ങള്‍ തകര്‍ത്തു; വിക്രം സിനിമയെയും സൂര്യയെയും പുകഴ്ത്തി കെ.ജി.എഫ് സംവിധായകന്‍

ചിത്രം ഒരു വിരുന്ന് പോലെയാണെന്നും സൂര്യ അഭിനയിച്ച റോളക്‌സ് എന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നില്ലെന്നും പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

Update: 2022-07-11 15:55 GMT

ചെന്നൈ: ഈ വര്‍ഷം ഏറ്റവും വലിയ വിജയമായ ചിത്രമാണ് വിക്രം. തിയേറ്റര്‍ റിലീസിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസായത്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍.

ചിത്രം ഒരു വിരുന്ന് പോലെയാണെന്നും സൂര്യ അഭിനയിച്ച റോളക്‌സ് എന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നില്ലെന്നും പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'വിക്രമിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്.

Advertising
Advertising

ലോകേഷ്, നിങ്ങളുടെ വര്‍ക്കിന്റെ ഒരു ആരാധകനാണ് ഞാന്‍. അനിരുദ്ധ് നിങ്ങള്‍ ഒരു റോക്ക്സ്റ്റാര്‍ തന്നെ. അന്‍പറിവിനെയോര്‍ത്ത് അഭിമാനം തോന്നുന്നു. റോളക്‌സ് ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല. സൂര്യ സാര്‍ നിങ്ങള്‍ തകര്‍ത്തു', എന്നായിരുന്നു പ്രശാന്തിന്റെ കുറിപ്പ്.

ചിത്രം ഇതിനോടകം 400 കോടി രൂപയോളമാണ് ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേയ്ന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News