അമ്പമ്പോ എന്തൊരു മേക്കോവര്‍; ഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായി ഖുശ്ബു

20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്

Update: 2022-07-26 09:45 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായ ഖുശ്ബുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്.

'നിശ്ചയദാർഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്' എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ''എന്‍റെ ഏറ്റവും നല്ല ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. ഞാൻ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല. തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും ഞാൻ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിൽ, അതാണ് എന്‍റെ വിജയം'' ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും അധ്വാനത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് ഖുശ്ബു പറഞ്ഞു.

Advertising
Advertising

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. 'തോടിസി ബേവഫായി' എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍,സത്യരാജ്, പ്രഭു, മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. അണ്ണാത്തെ ആണ് ഖുശ്ബു ഒടുവില്‍ അഭിനയിച്ച ചിത്രം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News