കണ്ണും പൂട്ടിയങ്ങ് ചെയ്‌തു, മമ്മൂക്കയോട് സമ്മതം ചോദിച്ചിരുന്നു; വൈറൽ ഡാൻസിനെക്കുറിച്ച് ചാക്കോച്ചന്‍

ഇപ്പോള്‍ ഗാനത്തിന് ചുവടുവച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം

Update: 2022-07-27 06:17 GMT

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വൈറല്‍ ഡാന്‍സിനെക്കുറിച്ചാണ് സോഷ്യല്‍മീഡിയയുടെ സംസാരം. കാതോടു കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പാട്ട് പുനരാവിഷ്ക്കരിച്ചപ്പോള്‍ ചാക്കോച്ചന്‍ അതിനു വേണ്ടി ചുവടുവച്ചതാണ് വൈറലായത്. ഇപ്പോള്‍ ഗാനത്തിന് ചുവടുവച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒരു പഴയകാല കള്ളനെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് ഉത്സവത്തിനും പെരുന്നാളിനുമൊക്കെ പോയി ഗാനമേള ആസ്വദിക്കുന്ന ഒരു ശീലമുണ്ട്. അത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് കളിക്കുന്നൊരാളുടെ റെഫറൻസ് സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാൾ നൽകിയിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തെറ്റിച്ച് ഡാൻസ് ചെയ്യക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു.

നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News