'എന്‍റെ കോപ്രായം കണ്ട് പല ചേട്ടന്‍മാരും ചോദിച്ചത് അടിച്ച ബ്രാന്‍ഡ് ഏതാണെന്നാണ്; വൈറല്‍ ഡാന്‍സിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

യുട്യൂബില്‍ 1 മില്യണലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്

Update: 2022-08-08 09:44 GMT

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ആഗസ്ത് 11ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ദേവദൂതര്‍ എന്ന ഗാനരംഗം പുറത്തിറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ചാക്കോച്ചന്‍റെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഇതിനു കാരണം. യുട്യൂബില്‍ 1 മില്യണലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. എന്നാൽ ഈ ​ഗാനത്തിലെ തന്റെ കോപ്രായം കണ്ട് അടിച്ച ബ്രാൻഡ് ഏതാണെന്നാണ് പല ചേട്ടന്മാരും ചോദിച്ചത് എന്നാണ് താരം പറഞ്ഞത്. അല്ലെങ്കിൽ ഇത്രയും പവർ കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ സംശയമെന്നും ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റ് ദ പ്രസിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

സ്റ്റേജിൽ 'ദേവദൂതർ' പാടുമ്പോൾ പുറത്തെ എന്‍റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു. കൊറിയോഗ്രഫറില്ലാതെ താളബോധമില്ലാതെ ചുവടുവച്ച അനുഭവം വേറിട്ടതായിരുന്നു. വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.- കുഞ്ചാക്കോ ബോബൻ പറഞ്ഞു. തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വച്ചതിന്റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്നും താരം കൂട്ടിച്ചേർത്തു. താൻ അങ്ങോട്ട് പോയി രതീഷിന്റെ കാലുപിടിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News