തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മന്ത്രിയാകാന്‍ കെവി തോമസ്

രണ്ട് സീനുകളാണ് സിനിമയില്‍ കെവി തോമസിനുള്ളത്

Update: 2021-04-17 03:57 GMT
Editor : Roshin | By : Web Desk

മുൻ മന്ത്രിയും എം.പിയുമായിരുന്ന കെ.വി തോമസ് സിനിമയിലും മന്ത്രിയാകുന്നു. 'ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി' എന്ന ചിത്രത്തിലാണ് കെ.വി തോമസ് വേഷമിടുന്നത്. സിനിമയില്‍ സാംസ്കാരിക മന്ത്രിയുടെ വേഷമാണ് കെ.വി തോമസിന്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മന്ത്രിയാകാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് കെവി തോമസ്. ജീവിതത്തിലല്ല, സിനിമയിലാണെന്നുമാത്രം. റോയ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഒരു ഷ്ളാഷ് ബാക്ക് എന്ന ചിത്രത്തിലാണ് സാംസ്കാരിക മന്ത്രിയായി കെവി തോമസ് അഭിനയിച്ചത്

രണ്ട് സീനുകളാണ് സിനിമയില്‍ കെവി തോമസിനുള്ളത്. എറണാകുളം കലൂരിലെ സ്റ്റുഡിയോയില്‍ എത്തി അദ്ദേഹം തന്നെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തു. ഇരിങ്ങാലക്കുട, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News