ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍, ടൊവിനോ നായകന്‍

സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുവിന്‍ സോമശേഖരനാണ്

Update: 2021-11-03 04:49 GMT
Editor : Nisri MK | By : Web Desk
Advertising

പൃഥിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സി'നു ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ലാല്‍ ജൂനിയര്‍. ബിഗ് ബജറ്റ് ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുവിന്‍ സോമശേഖരനാണ്. ആല്‍ബിയാണ് ഛായാഗ്രഹണം. യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 

സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം അച്ഛന്‍ ലാലുമായി ചേര്‍ന്ന് സുനാമി എന്ന ചിത്രവും ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരുന്നു. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തിലെത്തുന്ന മിന്നല്‍ മുരളിയാണ് ടൊവീനോയുടെ അടുത്ത റിലീസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ഡിസംബര്‍ 24ന് ഒടിടിയില്‍ റിലീസ് ചെയ്യും.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News