നായ്ക്കുട്ടിയും പൂവൻകോഴിയും മുഖ്യകഥാപാത്രങ്ങൾ; അഞ്ച് ഭാഷകളിലായി 'വാലാട്ടി'- മോഷൻ പോസ്റ്റർ പുറത്ത്

ടൈറ്റിലു പോലെ തന്നെ നായകളുടെ കഥപറയുന്ന ചിത്രമാണിത്

Update: 2023-01-09 06:47 GMT

മോളിവുഡിൽ നിന്ന് അത്ഭുത പരീക്ഷണവുമായി ഫ്രൈഡേ ഫിലിംസ്. വാലാട്ടി-ടെയിൽ ഓഫ് ടെയിൽ എന്ന് പേരിട്ട ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി തുടങ്ങിയ ഭാഷകളിലായാണ് ഒരുങ്ങുന്നത്. ടൈറ്റിലു പോലെ തന്നെ നായകളുടെ കഥപറയുന്ന ചിത്രമാകുമിത്. 11 നായകളും ഒരു പൂവൻ കോഴിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Full View

'നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ്ബാബു പോസ്റ്റർ പങ്കുവെച്ചത്. പുതുമുഖ സംവിധായകൻ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.

Advertising
Advertising
Full View

വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം- അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, നിർമാണ നിർവഹണം- ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, അറ്റ്മോസ് മിക്സിങ്- ജസ്റ്റിൻ ജോസ്, കലാ സംവിധാനം- അരുൺ വെഞ്ഞാറന്മൂട്, ചമയം- റോണക്സ് സേവിയർ, വസ്ത്രാലങ്കാരം- ജിതിൻ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രം വേനൽ അവധിക്ക് തീയറ്ററുകളിൽ എത്തും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News