നീന്തലില്‍ ഏഴ് മെഡല്‍ നേടി മാധവന്‍റെ മകന്‍ വേദാന്ത്; ആശംസകളുമായി സോഷ്യല്‍ മീഡിയ

ബംഗളൂരുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് വേദാന്ത് ഏഴ് മെഡല്‍ നേടിയത്.

Update: 2021-10-26 09:47 GMT

ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മെഡല്‍ നേടി താരമായി നടന്‍ മാധവന്‍റെ മകന്‍ വേദാന്ത്. ബംഗളൂരുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് വേദാന്ത് ഏഴ് മെഡല്‍ നേടിയത്. 16കാരന്‍റെ നേട്ടത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

മത്സരത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 1500 ഫ്രീസ്റ്റൈൽ നീന്തൽ, 4×100 ഫ്രീസ്റ്റൈൽ റിലേ, 4×200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ ആണ് വേദാന്ത് വെള്ളി നേടിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനങ്ങളിൽ വേദാന്ത് വെങ്കല മെഡലുകളാണ് നേടിയത്.

Advertising
Advertising

മകന്‍റെ ഓരോ നേട്ടത്തിലും സന്തോഷവും അഭിമാനവും മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കാറുണ്ട്. മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മാധവന്‍റെ കുറിപ്പ് ശ്രദ്ധേയമായിരുന്നു-

"എന്‍റെ ഹൃദയം അഭിമാനത്താൽ തുടിക്കുകയാണ്. എനിക്ക് നിന്നിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്‍റെ കുട്ടി. പൗരുഷത്തിന്‍റെ പടിവാതിലിലേക്ക് കടക്കുമ്പോൾ 16ആം ജന്മദിനാശംസകള്‍. ഞങ്ങൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ മികച്ച സ്ഥലമാക്കി ഈ ലോകത്തെ മാറ്റാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഞാൻ അനുഗ്രഹിക്കപ്പെട്ട പിതാവാണ്".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News