ഹിറ്റുകൾ ആവർത്തിക്കാൻ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു; #SSMB28 2024ൽ റിലീസിനെത്തും

'അതടു', 'ഖലെജ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്

Update: 2023-03-28 03:41 GMT
Editor : Lissy P | By : Web Desk

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. 'അതടു', 'ഖലെജ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ കൂടുതൽ മികച്ച കഥയും അനിയറപ്രവർത്തകരും മഹേഷ് ബാബുവിന്റെ ഗംഭീര കഥാപാത്രവുമൊക്കെയായി ചിത്രം മറ്റൊരു തലത്തിലേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.

ചിത്രത്തിനായി ഒരു സ്റ്റൈലിഷ് ഗെറ്റപ്പിൽ മഹേഷ് ബാബു എത്തുകയാണ്. ഗംഭീര ലുക്കിൽ മഹേഷ് ബാബുവിന്റെ ചിത്രത്തോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertising
Advertising

2024 ജനുവരി 14ൽ സംക്രാന്തി ആഘോഷ വേളയിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. മാസ്സും ക്ലാസ്സും ഒരുപോലെ ചേർന്നതാണ് പോസ്റ്ററിൽ ഉള്ളത്.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.

ഇതുവരെ കാണാത്ത ഒരു മഹേഷ് ബാബുവിനെ ഒരുക്കുകയാണ് ത്രിവിക്രം. പ്രമുഖ  അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം - തമൻ , ഛായാഗ്രഹണം - പി എസ് വിനോദ് , പി ആർ ഒ - ശബരി

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News