'ലേഡി സൂപ്പർ സ്റ്റാർ പദം ഇഷ്ടമല്ല, നയൻതാരയോട് സ്‌നേഹവും ബഹുമാനവും മാത്രം'; മാളവിക മോഹനൻ

'തന്റെ അഭിപ്രായം ഏതെങ്കിലും പ്രത്യേക താരത്തെക്കുറിച്ചല്ലായിരുന്നു'

Update: 2023-02-14 05:34 GMT
Editor : ലിസി. പി | By : Web Desk

'ലേഡി സൂപ്പർ സ്റ്റാർ' എന്ന വാക്കിനെ കുറിച്ച് അടുത്തിടെ നടത്തിയ പരാമാർശത്തിൽ വിശദീകരവുമായി നടി മാളവിക മോഹനൻ. നടിമാരെ 'ലേഡി സൂപ്പർ സ്റ്റാർ' എന്നുവിളിക്കാതെ 'സൂപ്പർ സ്റ്റാർ' എന്ന് വിളിച്ചാൽ മതിയെന്ന് മാളവിക അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ലേഡി സൂപ്പർ സ്റ്റാർ എന്ന പദപ്രയോഗം ഇഷ്ടമല്ല. നായകന്മാരെ പോലെ നായികമാരെയും സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യം ഉണ്ടാകണം.. ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്നതെന്തിനാണ്..അതിൽ ലേഡി എന്നതിന്റെ ആവശ്യമില്ല'. ആലിയഭട്ടിനെയും ദീപികാപദുക്കോണെയും കത്രീന കൈഫിനെയുമൊന്നും ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കാത്തത് എന്താണെന്നും മാളവിക ചോദിച്ചിരുന്നു.

Advertising
Advertising

എന്നാൽ ഇതിനെതിരെ വൻ വിമർശനമാണ് മാളവിക നേരിടേണ്ടി വന്നത്. നയൻതാരയെയാണ് മാളവിക ഉദ്ദേശിച്ചതെന്നാരോപിച്ച് ഫാൻസുകാരും രംഗത്തെത്തി.  തുടര്‍ന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി മാളവികയെത്തിയത്.

'തന്റെ അഭിപ്രായം ഏതെങ്കിലും പ്രത്യേക താരത്തെക്കുറിച്ചല്ലായിരുന്നു. സ്ത്രീ അഭിനേതാക്കളെ എന്നാണ് വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെക്കുറിച്ച് മാത്രമാണ്. നയൻതാരയെ ഞാൻ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്ന നിലയില് അവരുടെ അവിശ്വസനീയമായ യാത്രയെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ദയവായി നിങ്ങൾ ഒന്നടങ്ങൂ...'എന്നായിരുന്നു മാളവിക ട്വീറ്റ് ചെയ്തത്.

കുറച്ച് മുമ്പ് ആശുപത്രി സീനിൽ മേക്കപ്പ് ചെയ്ത് സീനിയർ നായിക അഭിനയിച്ചതിനെതിരെ മാളവിക വിമർശിച്ചിരുന്നു. 'രാജാ റാണി' എന്ന ചിത്രത്തിലെ നയൻതാരയുടെ അഭിനയത്തെയായിരുന്നു മാളവിക അന്ന് പരമാർശിച്ചത്. അതിന് മറുപടിയുമായി നയൻതാരയുമെത്തിയിരുന്നു. അടുത്തിടെ തമിഴ് ചാനലിന് നടത്തിയ അഭിമുഖത്തിലാണ് മാളവികയുടെ വിമർശനങ്ങൾക്ക് നയൻതാര മറുപടി നൽകിയത്.

അതേസമയം,മാളവിക മോഹനൻ നായികയായി എത്തുന്ന ക്രിസ്റ്റി ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും. യുവനടൻ മാത്യുവാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News