ഹാര്‍ലി ഡേവിഡ്സണില്‍ ചീറിപ്പാഞ്ഞ് മംമ്ത മോഹന്‍ദാസ്; വീഡിയോ

പതിനഞ്ചു വര്‍ഷത്തിന് ശേഷമാണു താന്‍ ബൈക്ക് റൈഡിങ് നടത്തുന്നത് എന്നും ഇപ്പോഴും ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മംമ്ത കുറിക്കുന്നു

Update: 2021-04-29 11:41 GMT
Editor : Jaisy Thomas | By : Web Desk

നടിയായും ഗായികയായും ആരാധകരെ അതിശയിപ്പിച്ചിട്ടുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കോടിച്ചാണ് പ്രേക്ഷകരെ വീണ്ടും മംമ്ത അതിശയിപ്പിച്ചിരിക്കുന്നത്. നീണ്ട 15 വര്‍ഷത്തിന് ശേഷമാണ് മംമ്ത ബൈക്കോടിക്കുന്നത്.

പതിനഞ്ചു വര്‍ഷത്തിന് ശേഷമാണു താന്‍ ബൈക്ക് റൈഡിങ് നടത്തുന്നത് എന്നും ഇപ്പോഴും ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മംമ്ത കുറിക്കുന്നു.

 ബൈക്കോടിക്കുന്ന വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി പങ്കു വെച്ചത്. സിനിമാ താരമായതിനു ശേഷം നഷ്ടപെട്ട ഒന്നാണ് പബ്ലിക് ആയി ബൈക്കില്‍ കറങ്ങുക എന്നതെന്നും മംമ്ത പറഞ്ഞു. തന്‍റെ ബാംഗ്ലൂര്‍ ദിനങ്ങള്‍ ആണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നതെന്നും ഈ നടി വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്.

Advertising
Advertising

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News