സൂര്യയ്‌ക്കൊപ്പം തമിഴിൽ തിളങ്ങാൻ മമിത

ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്

Update: 2022-03-29 08:51 GMT
Editor : abs | By : Web Desk

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജു തമിഴ് സിനിമയിലേക്ക്. പതിനെട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. മമിത ചിത്രത്തിന്റെ ഭാഗമായ വിവരം ട്വിറ്ററിലൂടെയാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്.

ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൃതി ഷെട്ടിയാണ് സൂര്യയുടെ നായിക. 



കൃതിയുടെയും മമിതയുടെയും കാസ്റ്റിങ് മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. എതർക്കും തുനിന്തവൻ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.

സൂപ്പർ ശരണ്യയ്ക്ക് പുറമേ, ഓപ്പറേഷൻ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളിൽ മമിത പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News