മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം; വൈറലായി വീഡിയോയും ചിത്രങ്ങളും

35 വര്‍ഷം മുന്‍പുള്ള മോഹന്‍ലാലിന്‍റെ വിവാഹഫോട്ടോയും ചിലര്‍ ഇതോടൊപ്പം കമന്‍റായി പോസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2023-06-07 06:33 GMT
Editor : Jaisy Thomas | By : Web Desk

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം

 മമ്മൂട്ടിയും മോഹന്‍ലാലും ഉറ്റസുഹൃത്തുക്കളാണെന്ന കാര്യം ഓരോ മലയാളിക്കും പരിചിതമായ കാര്യമാണ്. ഇരുവരും ഒരുമിച്ച് ഒരു വേദിയില്‍ എത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താരങ്ങള്‍ കുടുംബസമേതം പോസ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ അഷ്റഫ് അലിയുടെ മകൾ ഫഹിമയുടെ വിവാഹത്തിന് പങ്കെടുക്കാൻ കുടുംബസമേതം എത്തിയതായിരുന്നു താരങ്ങൾ. മോഹൻലാലും സുചിത്രയും മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 35 വര്‍ഷം മുന്‍പുള്ള മോഹന്‍ലാലിന്‍റെ വിവാഹഫോട്ടോയും ചിലര്‍ ഇതോടൊപ്പം കമന്‍റായി പോസ്റ്റ് ചെയ്തിട്ടുണ്ട് . വധൂരവരന്‍മാര്‍ക്കൊപ്പം മമ്മൂട്ടിയും സുല്‍ഫത്തും നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. സ്റ്റിൽ ഫോട്ടോ​ഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരിന്‍റെ ഇൻസ്റ്റ​​ഗ്രാം പോജിലാണ് ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുന്നത്.

Advertising
Advertising

\ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍റെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. നവാഗതനായ ഡീനൊ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മറ്റൊരു ചിത്രം. ജ്യോതികയാണ് ചിത്രത്തിലെ നായിക. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News