അമ്മയുടെ നറുക്കെടുപ്പില്‍ ബമ്പറടിച്ച് മണിക്കുട്ടന്‍; മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് താരം

ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം

Update: 2023-06-27 09:50 GMT

നറുക്കെടുപ്പില്‍ ലഭിച്ച സമ്മാനവുമായി മണിക്കുട്ടന്‍

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. മലയാളത്തിലെ താരസംഗമത്തിനു കൂടിയാണ് ഗോകുലം പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. യോഗത്തിനെത്തിയ നടീനടന്‍മാരുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മ നടത്തിയ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. പ്രസിഡന്‍റ് മോഹന്‍ലാലില്‍ നിന്നാണ് മണിക്കുട്ടന്‍ സമ്മാനം ഏറ്റുവാങ്ങിയത്.

മണിക്കുട്ടന്‍റെ കുറിപ്പ്

സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനത്തിന്‍റെ മാധുര്യം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി ഇത്തവണ @amma.association , എന്നെപോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാട് കൊച്ചു - വലിയ കലാകാരന്മാരുടെ, സംഘടനയായ "അമ്മ" യിൽ നിന്നുമാണ്. അമ്മ സംഘടനയുടെ 29 th വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി myg @mygdigital യുമായി സഹകരിച്ചു ഞങ്ങളുടെ സംഘടന നടത്തിയ ലക്കി ഡ്രോ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ സ്മാര്‍ട് ടിവി സംഘടനയുടെ പ്രസിഡന്‍റ് സാക്ഷാൽ മോഹന്‍ലാല്‍ സര്‍ @mohanlal നമ്മുടെ സ്വന്തം ലാലേട്ടനിൽ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാൽ സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്‍റെ കാതുകളിൽ പറഞ്ഞൊരു സ്വകാര്യമാണ്. "മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്‍റെ സാന്നിധ്യവുമുണ്ടല്ലോ... "

Advertising
Advertising

ശരിയാണ്... ഇതിനു മുൻപ് ടെലിവിഷൻ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാൽ സാറാണ്. അങ്ങനെ ഒരു ഓർമ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓർമ്മയിൽ നിന്നു തന്നെ ഈ പോസ്റ്റ് ആരംഭിച്ചതും.ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം .പക്ഷേ മമ്മൂക്കയെയും ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയിൽ എന്നെപോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News