'17 വർഷത്തിന് ശേഷം അമ്മ നൃത്തം ചെയ്തു, അതിന് കാരണം ആന്റിയാണ്'; മഞ്ജുവിന് നന്ദി പറഞ്ഞ് കുഞ്ഞാരാധികയുടെ കത്ത്

ചില സ്‌നേഹ പ്രകടനങ്ങൾക്കു എത്ര വിലക്കൊടുത്താലും മതിയാകില്ലെന്ന് താരം

Update: 2022-09-18 03:59 GMT
Editor : Lissy P | By : Web Desk

മലയാള സിനിമയിൽ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യാർ. പ്രായഭേദമന്യേ ആരാധകർ ഏറെയുണ്ട് ഈ നടിക്ക്. അത്തരത്തിലൊരു കൊച്ചു ആരാധിക നടിക്ക് ഒരു കത്തെഴുതി. ദേവൂട്ടി എന്ന ആരാധികയുടെ ഹൃദയം തൊടുന്ന കൊച്ചുകത്തായിരുന്നു അത്.

'ഡിയർ മഞ്ജു ആന്റി' എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 17 വർഷത്തിന് ശേഷം തന്റെ മമ്മ നൃത്തം ചെയ്തുവെന്നും അതിന് കാരണം മഞ്ജുവാന്റി ആണെന്നുമാണ് കത്തിന്റെ ചുരുക്കം. മമ്മയെ പോലെ ഒരുപാട് ആന്റിമാർക്ക് മഞ്ജുവാര്യാർ പ്രചോദനമാണെന്നും കുട്ടിആരാധികയുടെ കത്തിൽ പറയുന്നു. കത്ത് മഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Advertising
Advertising

' ഞാൻ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഓർത്തുവെക്കുന്ന സിനിമ. നിങ്ങൾ എത്രപേർക്ക് പ്രചോദനമാണെന്നും എനിക്കറിയാം. എന്റെ മമ്മ 17 വർഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങൾ മാത്രമാണ്. അതിന് ഒരുപാട് ഒരുപാട് നന്ദി. ഇതുപോലെ നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടന്ന കഴിവുകൾ വെളിച്ചത്ത് കൊണ്ടുവന്നതിന് കാരണം നിങ്ങൾ മാത്രമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് എനിക്ക്. ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക, സ്‌നേഹത്തോടെ ദേവൂട്ടി എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.


ചില സ്‌നേഹ പ്രകടനങ്ങൾക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു കത്ത് ഷെയർ ചെയ്തത്.  അജിത് നായനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജുവാര്യാർ ഇപ്പോൾ അഭിനയിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News