മാരി സെൽവരാജും ധ്രുവ് വിക്രവും ഒന്നിക്കുന്നു

ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്‌പോർട്‌സ് ബയോപിക് ആണ്

Update: 2022-10-20 09:37 GMT

മാരി സെൽവരാജൻറെ പുതിയ ചിത്രത്തിൽ ധ്രുവ് വിക്രം നായകനാകും. സെൽവരാജും ധ്രുവ് വിക്രവും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ചിത്രികരണം 2023ലായിരിക്കും ആരംഭിക്കുക. പുതിയ ചിത്രം ഒരു ബയോപിക് ആയിരിക്കും. ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്‌പോർട്‌സ് ബയോപിക് ആണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടുന്നതിനും ഏഷ്യൻ ഗെയിംസിൽ തന്റെ രാജ്യത്തിനായി സ്വർണം നേടുന്നതിനും വഴിയൊരുക്കിയ കായിക താരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ഇത് ഒരു സ്പോർട്സ് ചിത്രമായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Advertising
Advertising

തെന്നിന്ത്യൻ സിനിമയിൽ ചുരുക്കകാലം കൊണ്ട് തൻറേതായ സ്ഥാനം നേടിയ സംവിധായകനാണ് മാരി സെൽവരാജ്. നിലവിൽ 'മാമന്നൻ' എന്ന സിനിമയാണ് മാരി സെൽവരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, വടിവേലു തുടങ്ങിവരായും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാമന്നന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമായിരിക്കും പുതിയ സിനിമ ആരംഭിക്കുക.

'മഹാൻ' ആണ് ധ്രുവ് വിക്രം അഭിനയിച്ച അവസാന ചിത്രം. വിക്രമും ധ്രുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്തത്. ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും സിനിമയിൽ അണിനിരന്നു. ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെയാണ് മഹാൻ റിലീസ് ചെയ്തത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News