ശ്രീരാഗം അരങ്ങുണരും കലയുടെ ​കോഴിക്കോട്ട്

‘മധുമയമായ് പാടാം സ്വന്തം എം.ജിയോടൊപ്പം’ ഡിസംബർ 28ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ

Update: 2023-12-26 12:32 GMT
Editor : banuisahak | By : Web Desk

മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച നിരവധി ഗാനങ്ങൾ സമ്മാനിച്ച എം.ജി. ശ്രീകുമാർ സംഗീത യാത്രയുടെ നാൽപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കലയുടെ സ്വന്തം നാടായ കോഴിക്കോട്ട് ഈ ചരിത്ര മുഹൂർത്തം ആഘാഷമാക്കാനൊരുങ്ങുകയാണ് മാധ്യമം.

‘മധുമയമായ് പാടാം സ്വന്തം എം.ജിയോടൊപ്പം’ എന്ന മെഗാ സംഗീത പരിപാടി 2023 ഡിസംബർ 28ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. മലയാളത്തിന്റെ പാട്ടോർമകളിൽ നാഴികക്കല്ലാകാൻ പോകുന്ന ചരിത്ര സന്ദർഭത്തിൽ കലാ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിക്കും. വൻ താരനിരയായിരിക്കും സംഗീത രാവിൽ അണിനിരക്കുക.

Advertising
Advertising

ആലാപന ശൈലികൊണ്ട് യുവാക്കളുടെ പ്രിയ ഗായകനായി മാറിയ വിധുപ്രതാപ്, ശബ്ദമാധുര്യംകൊണ്ട് സിനിമാലോകത്തും സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യമായ മൃദുല വാര്യർ, അവതരണമികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേശ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ അക്ബർ ഖാൻ, ലിപിൻ, ജാസിം ജമാൽ, മിയ, മേധ മെഹർ വ്യത്യസ്ത ഗാനാലാപന ശൈലികൊണ്ട് ആസ്വാദക മനസ്സിൽ ഇടം നേടിയ അഞ്ജു ജോസഫ്, രേഷ്മ രാഖവേന്ദ്ര, വയലിനിൽ വിസ്മയം തീർക്കാൻ വേദമിത്ര തുടങ്ങി നിരവധിപേർ സംഗീതരാവിൽ ഒത്തുചേരും.  www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News