സാക്ഷാൽ മൈക്കിൾ ജാക്സണ്‍...!; അനന്തരവന്റെ വേഷപ്പകർച്ച, 'മൈക്കിൾ' ഫസ്റ്റ് ലുക്ക് പുറത്ത്

അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രം 2025 ഏപ്രില്‍ 18ന് ആഗോളതലത്തില്‍ റിലീസിനെത്തും.

Update: 2024-02-14 12:52 GMT

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം പറയുന്ന 'മൈക്കിൾ' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്. മൈക്കിള്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്‌സനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. ലോകമെമ്പാടുമുള്ള മൈക്കിൾ ജാക്സണ്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ സാക്ഷാൽ മൈക്കിൾ ജാക്സൻ തന്നെയാണെന്നേ ജാഫര്‍ ജാക്‌സന്റെ ചിത്രം കണ്ടാൽ പറയൂ. 

1992-93 കാലത്തെ ഡേഞ്ചറസ് ടൂറില്‍ നിന്നുള്ള മൈക്കിള്‍ ജാക്‌സന്റെ ഒരു ലുക്കാണ് ജാഫര്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. പോപ് താരത്തിന്‍റെ പ്രശസ്തമായ വെള്ള ഷര്‍ട്ട് ധരിച്ച്, പോണി ടെയില്‍ കെട്ടിയ ചുരുണ്ട തലമുടിയോടെ സ്‌റ്റേജില്‍ പാട്ട് പാടുന്ന മൈക്കിള്‍ ജാക്സനെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. മൈക്കിള്‍ ജാക്‌സന്റെ കരിയറിലെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫർ കെവിന്‍ മസൂറാണ് ഈ ചിത്രവും പകര്‍ത്തിയിരിക്കുന്നത്.

Advertising
Advertising

അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രം 2025 ഏപ്രില്‍ 18ന് ആഗോളതലത്തില്‍ റിലീസിനെത്തും. മൈക്കിള്‍ ജാക്സന്റെ ജീവിതത്തിലെ വിജയങ്ങളുടെയും ദുരന്തങ്ങളുടെ ചലച്ചിത്രാവിഷ്കാരമാകും 'മൈക്കിൾ'. ദി ഈക്വലൈസര്‍, ട്രെയിനിങ് ഡേ, ദി മാഗ്നിഫിഷെന്റ് സെവന്‍, എമാന്‍സിപ്പേഷന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അന്റോയിന്‍ ഫുക്വാ. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News