പുരസ്കാരങ്ങള്‍ വാരിക്കൂട്ടി മിന്നല്‍ മുരളി

വി.എഫ്.എക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആയിരുന്നു

Update: 2022-05-19 06:47 GMT
Editor : ijas

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രം മിന്നല്‍ മുരളി പുരസ്കാര തിളക്കത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി വെബ് എന്‍റര്‍ടെയിന്‍മെന്‍റ് പുരസ്കാരങ്ങളാണ് സിനിമയും അണിയറ പ്രവര്‍ത്തകരും വാരിക്കൂട്ടിയത്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റല്‍ ചിത്രം(ഹിന്ദി ഒഴികെ), ഏറ്റവും മികച്ച വി.എഫ്.എക്‌സ് പുരസ്‌കാരമാണ് ചിത്രം നേടിയത്. നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പുരസ്കാരം നേട്ടം നെറ്റ്ഫ്ലിക്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സംവിധായകന്‍ ബേസില്‍ ജോസഫ് തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു.

Advertising
Advertising
Full View

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിച്ചത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാന്‍ റഹ്‌മാന്‍ ആണ്. വി.എഫ്.എക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആയിരുന്നു.

Minnal Murali bags iwm digital awards 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News