മാസ് ലുക്കില്‍ ലാലേട്ടന്‍; പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളുമായി ആറാട്ട് ടീസര്‍

തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്ന കാര്യം ടീസര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 

Update: 2021-04-14 07:20 GMT

ബി. ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആറാട്ടിന്‍റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പങ്കുവച്ചത്. 

നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്ന കാര്യം ടീസര്‍ വ്യക്തമാക്കുന്നുണ്ട്. മുണ്ടു മടക്കിക്കുത്തിയുള്ള ആക്ഷൻ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമായി മോഹന്‍ലാല്‍ തിളങ്ങി നില്‍ക്കുന്ന ടീസര്‍ വിഷുദിനത്തില്‍ ആരാധകര്‍ക്ക് ഉഗ്രന്‍ കൈനീട്ടമാണ്.

Advertising
Advertising

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപന്‍ എന്ന കഥാപാത്രം നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റ പ്രമേയമെന്ന് ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില്ലന്‍ എന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Full View


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News