28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമക്ക് നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്....; കുറിപ്പുമായി മോഹന്‍ലാല്‍

സ്ഫടികം 4കെ അറ്റ്മോസിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും

Update: 2023-02-11 03:15 GMT
Editor : Jaisy Thomas | By : Web Desk

മോഹന്‍ലാല്‍

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു ചിത്രം വീണ്ടും തിയറ്റുകളിലെത്തിയിരിക്കുകയാണ്. പല തവണ ടെലിവിഷനില്‍ കണ്ട ചിത്രമായിരുന്നിട്ടു കൂടി ടിക്കറ്റെടുത്തു ആളുകള്‍ വീണ്ടും കാണുന്നു. സ്ഫടികം 4കെ വന്‍വിജയമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിന് നന്ദി പറയുകയാണ് മോഹന്‍ലാല്‍.

Advertising
Advertising

''നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയുടെ മേൽ ചൊരിയുന്ന മികച്ച പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി. സ്ഫടികം 4കെ അറ്റ്മോസിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും'' എന്നാണ് ലാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. മിക്ക തിയറ്ററുകളിലും ഹൗസ്ഫൂള്‍ ഷോയാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കേരളത്തില്‍ 150 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി 500ല്‍ പരം കേന്ദ്രങ്ങളിലും.

Full View

1995ല്‍ റിലീസ് ചെയ്ത ചിത്രം ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിക്കാത്തതിന്‍റെ നഷ്ടബോധം പേറുന്ന പുതുതലമുറയിലെ ആരാധകരെ ലക്ഷ്യമിട്ടാണ് സ്ഫടികം 4കെ ഡോള്‍ബി അറ്റ്മോസ് പതിപ്പ് തിയറ്ററിലെത്തിയത്. പുതുതലമുറയും പഴയ തലമുറയും ഒരുപോലെ ആഘോഷിച്ചിരിക്കുകയാണ്. കിടിലന്‍ എക്സ്പീരിയന്‍സാണ് ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ കിട്ടിയതെന്നാണ് ആരാധകരുടെ സാക്ഷ്യം. ആടുതോമയെയും ചാക്കോ മാഷിനെയും പൊന്നമ്മച്ചിയെയും തുളസിയെയും ലൈലയെയുമെല്ലാം ബിഗ് സ്ക്രീനില്‍‌ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News