''ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമ ചിത്രീകരിച്ചത്, ദയവു ചെയ്ത് 'ഭീഷ്മപർവം' മൊബൈലിൽ പകർത്തരുത്'': അഭ്യർത്ഥനയുമായി സംവിധായകൻ അമൽ നീരദ്

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്

Update: 2022-03-03 14:28 GMT
Editor : afsal137 | By : Web Desk
Advertising

മഹാമാരിയുടെ കാലത്ത് ഒരുപാട് കഷടപ്പെട്ടാണ് 'ഭീഷ്മപർവം' സിനിമ ചിത്രീകരിച്ചതെന്നും, സിനിമ മൊബൈലിൽ പകർത്തി അപ്പ്‌ലോഡ് ചെയ്യരുതെന്നും അപേക്ഷിച്ച് സംവിധായകൻ അമൽ നീരദ്. ആദ്യ പ്രദർശനത്തിന് ശേഷം തന്നെ സിനിമയിലെ ചില പ്രധാന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി സംവിധായകൻ രംഗത്തു വന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. തിയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അമൽ നീരദ് - മമ്മൂട്ടി എന്നിവരുടെ ബിഗ്ബി ടീം വീണ്ടും ഒന്നിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ അമൽ നീരദ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിവേക് ഹർഷനാണ് ചിത്രസംയോജനം. 'ബിലാൽ' ഉടൻ വരുമെന്ന പ്രതീക്ഷകൾ കൊടുമ്പിരികൊണ്ടിരുന്നപ്പോഴാണ്, അതിനിടയിൽ മറ്റൊരു പ്രൊജക്ടുമായി ഇരുവരും കൈകോർത്തത്. ഏതാനും കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗ്യാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ മൈക്കിളായി മമ്മൂട്ടി വേഷമിടുന്നു.2007ൽ തന്റെ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ഗ്യാങ്സ്റ്റർ കഥാപാത്രമായ മൈക്കിളും ബിലാലും തമ്മിലുള്ള സമാന്തരങ്ങളെക്കുറിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'മൈക്കിളിനെ ബിലാലിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തനാക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News