കണ്ണില്ല, കാതില്ല, കിടപ്പിലാണ്... തത്കാലം ഭിന്നശേഷി കഥാപാത്രം ആവാനില്ലെന്ന് നടൻ ജയസൂര്യ

ജോൺ ലൂഥർ എന്ന പുതിയ സിനിമയിലും കേൾവി നഷ്ടപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്

Update: 2022-05-31 17:27 GMT
Advertising

സിനിമയിൽ ഭിന്നശേഷി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തത്കാലം നിർത്തുകയാണെന്ന് നടൻ ജയസൂര്യ. ''കണ്ണില്ലാത്തതോ, കിടപ്പിലായതോ ആയ കഥാപാത്രങ്ങളാണ് പലപ്പോഴും തന്നെ തേടി വരുന്നത്. അത് അവസാനിപ്പിക്കാൻ പോവുകയാണ്'' ദുബൈയിൽ 'ജോൺ ലൂഥർ' സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ജയസൂര്യ പറഞ്ഞു.

ജോൺ ലൂഥർ എന്ന പുതിയ സിനിമയിലും കേൾവി നഷ്ടപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ കഥാപാത്രങ്ങളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതാണോ എന്ന ചോദ്യത്തിനായിയിരുന്നു നടന്റെ മറുപടി.


Full View

കോവിഡ് നിരന്തരം പ്രതിസന്ധിയുണ്ടാക്കിയിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞ സിനിമയാണ് ലൂഥർ. പുതുമുഖ സംവിധായകൻ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച കുറ്റാന്വേഷണ ചിത്രമാണിത്. സ്‌ക്രിപ്റ്റ് കേട്ടപ്പോളുള്ള ത്രില്ലും പ്രതീക്ഷയും തന്നെയാണ് സിനിമ കണ്ടവരും പങ്കുവെക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു.

Actor Jayasurya says he will not be a differentiated character

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News