'രാമലീല'യ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

'വോയ്‌സ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം

Update: 2022-08-26 12:02 GMT
Editor : afsal137 | By : Web Desk

സസ്‌പെൻസ് ത്രില്ലർ ചിത്രം രാമലീലയ്ക്ക് ശേഷം നടൻ ദിലീപും സംവിധായകൻ അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. ദിലീപുമായി വീണ്ടുമൊന്നിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് സംവിധായകൻ അരുൺ ഗോപി തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉദയകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ചതിയുടെയും വഞ്ചനയുടെയും പടുകുഴിയിൽ അകപ്പെട്ട് നിസഹായനായി പോകുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് രാമലീലയിൽ ദിലീപ് അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. സച്ചിയുടേതായിരുന്നു തിരക്കഥ. മുകേഷ്, പ്രയാഗ മാർട്ടിൻ രാധിക ശരത്കുമാർ കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Advertising
Advertising

അതേസമയം, വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News