'സ്വന്തം സിനിമയുടെ പോസ്റ്റർ മതിലിൽ ഒട്ടിക്കാൻ പറ്റോ സക്കീർ ഭായിക്ക്'?: ജീവയുടെ വെല്ലുവിളി ഏറ്റെടുത്ത് അനൂപ് മേനോൻ

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ റിനീഷ് നിർമാണവും നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് '21 ഗ്രാംസ്'

Update: 2022-03-17 12:32 GMT
Editor : afsal137 | By : Web Desk
Advertising

സ്വന്തം സിനിമയുടെ പോസ്റ്റർ മതിലിൽ ഒട്ടിച്ച് മലയാളികളുടെ പ്രിയതാരം അനൂപ് മേനോൻ. മാർച്ച് 18ന് റിലീസ് ആകുന്ന '21 ഗ്രാംസ്' സിനിമയുടെ പോസ്റ്ററാണ് അനൂപ് മേനോനും സംവിധായകനും ചേർന്ന് മതിലുകളിൽ ഒട്ടിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടനും അവതാരകനുമായ ജീവ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു ചാലഞ്ചിന് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ മതിലിൽ ഒട്ടിച്ച ജീവ, താൻ ചെയ്തത് പോലെ അനൂപ് മേനോന് ചെയ്യാൻ പറ്റുമോ എന്ന് വെല്ലുവിളിക്കുകയായിരുന്നു.

Full View

പിന്നീട് ദിവസങ്ങൾക്ക് ശേഷം നിർമ്മാതാവും സംവിധായകനും ഉൾപ്പടെ 21 ഗ്രാംസിന്റെ മുഴുവൻ ടീം അംഗങ്ങളും ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനൊപ്പം അണിനിരന്നു. ജീവയുടെ വെല്ലുവിളി ഒന്ന്‌കൊണ്ട് മാത്രമാണ് ഇത്തരമൊരു ചലഞ്ച് ഏറ്റെടുത്തതെന്ന് അനൂപ് മേനോനും സഹപ്രവർത്തകരും പ്രഖ്യാപിച്ചു. സംവിധായകനും സിനിമയിലെ നായകനും ചേർന്ന് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ റിനീഷ് നിർമാണവും നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News