ഒരു കാസർകോടൻ സ്വർണ പൊലിമ; ആസിഫ് അലി-സണ്ണി വെയ്ൻ ചിത്രം 'കാസർഗോൾഡ്'; ട്രെയിലർ പുറത്തിറങ്ങി

ബി ടെക്കിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാസർഗോൾഡ്'

Update: 2023-09-08 13:53 GMT

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മൃതുൽ നായർ ചിത്രം 'കാസർഗോൾഡിന്റെ' ട്രെയിലർ പുറത്തിറങ്ങി. മുഖരി എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ബി ടെക്കിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായ 'കാസർഗോൾഡ്' മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് ട്രെയിലർ സുചിപ്പിക്കുന്നത്. തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയാണ് കാസർഗോൾഡിന് സംഗീതമൊരുക്കുന്നത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം സെപ്റ്റംബർ 15ന് തിയേറ്ററിലെത്തും.

Advertising
Advertising

കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം - ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ - പവി കെ പവൻ . തിരക്കഥ സംഭാഷണം - സജിമോൻ പ്രഭാകർ. സംഗീതം - വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ. ഡിസൈൻ-യെല്ലോടൂത്സ്, പി ആർ ഒ- ശബരി എന്നിവരാണ് അണിയറ പ്രവർത്തകർ

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News