ആസിഫ് അലിയുടെ 'സർക്കീട്ട്'; ടീസർ പ്രകാശനം ചെയ്തു

ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Update: 2025-02-04 13:26 GMT
Editor : geethu | Byline : Web Desk

ആസിഫ് അലി പ്രധാന കഥാപാത്രമാകുന്ന സർക്കീട്ട് സിനിമയുടെ ടീസർ പ്രകാശനം ചെയ്തു. ആസിഫ് അലിക്ക് ജന്മദിന സമ്മാനമായാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.

ആസിഫ് അലിയും, ബാലതാരം ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്.

സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertising
Advertising

ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർണമായി ​ഗൾഫിലായിരുന്നു.

സൗഹൃദത്തിൻ്റെയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫീൽഗുഡ് സിനിമയാണെന്ന് ടീസർ സൂചിപ്പിക്കുന്നു.


Full View

ദീപക് പറമ്പോൾ, ദിവ്യാ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സംഗീതം - ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്, കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ, നിശ്ചല ഛായാഗ്രഹണം, എസ്.ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ, വാഴൂർ ജോസ്, അ‌ഡ്‍‌വെർടൈസ്മെന്റ്- ബ്രിങ് ഫോർത്ത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News