'ഞങ്ങൾക്ക് വേണ്ടത് ബോബി ഡിയോളിനെ': സിനിമാ സെറ്റിൽ ബജ്‌റംഗ് ദളിന്റെ അതിക്രമം

ബോബി ഡിയോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ്രം 3 എന്ന സീരീസിന്റെ സെറ്റിലാണ് ഇവര്‍ അതിക്രമിച്ചു കയറിയത്. സംഘമായി എത്തിയ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

Update: 2021-10-25 06:58 GMT

സംവിധായകന്‍ പ്രകാശ് ഝായുടെ വെബ് സീരീസിന്റെ സെറ്റില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. ബോബി ഡിയോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശ്രം 3 എന്ന സീരീസിന്റെ സെറ്റിലാണ് ഇവര്‍ അതിക്രമിച്ചു കയറിയത്. സംഘമായി എത്തിയ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

പ്രകാശ് ഝായുടെ മുഖത്ത് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു. 'ആശ്രമം' വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ബോബി ഡിയോള്‍ ആണ് ഇതില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞായറാഴ്ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.

Advertising
Advertising

ക്രൂവിലുള്ളവരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോണ്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം. തങ്ങള്‍ ബോബി ഡിയോളിനെ തെരഞ്ഞുനടക്കുകയാണെന്നും സീരീസ് ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണി മുഴക്കി. 

ബോബി ഡിയോള്‍ സഹോദരന്‍ സണ്ണി ഡിയോളിനെ കണ്ടുപഠിക്കണമെന്നും ദേശസ്നേഹം വെളിവാക്കുന്ന ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും സംഘത്തിലുള്ളവര്‍ പറയുന്നു. ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് 'ആശ്രമം' സീരീസ് എന്നാണ് ബജ്‌രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘടനയുടെ നിലപാട്. 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News