ബെസ്റ്റി ​ഗൾഫിലും; ഇന്ന് റിലീസ്

യു.എ.ഇ., ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്

Update: 2025-02-13 06:34 GMT
Editor : geethu | Byline : Web Desk

കേരളത്തിലെ തിയേറ്ററുകളിൽമികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാക്കിയ ബെസ്റ്റി വ്യാഴാഴ്ച മുതൽ പ്രവാസി മലയാളികൾക്ക് മുന്നിലും എത്തും. യു.എ.ഇ., ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ സിനിമ ഇന്ന് റിലീസ് ചെയ്യും. അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. വ്യത്യസ്തമായ പ്രമേയം കൊണ്ടും ക്ലൈമാക്സ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമ ഗൾഫിലും സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ ആണ് നിർമിച്ചത്. ഗൾഫിൽ റെഷ് രാജ് ഫിലിംസാണ് ബെസ്റ്റി റിലീസ് ചെയ്യുന്നത്. ഒരു വിവാഹത്തിന് പശ്ചാത്തലത്തിൽ രണ്ട് തലമുറകൾക്കിടയിലെ സ്നേഹവും സംഘർഷവും ആണ് ബെസ്റ്റി പറയുന്നത്. ഇടക്കെട്ട് സമ്പ്രദായം ഇതിവൃത്തമായി വരുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ, സന്ധ്യ മനോജ്‌ തുടങ്ങിയവരാണ് ബെസ്റ്റിയിലെ മറ്റ് താരങ്ങൾ. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News