'ഡാർലിങ് പുരുഷ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു'; ആലിയ ഭട്ടിനെതിരെ ബഹിഷ്‌കരണ ക്യാമ്പയിൻ

സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതിന് പിറകെയാണ് ബഹിഷ്കരണ ക്യാമ്പയിനാരംഭിച്ചത്

Update: 2022-08-04 06:07 GMT

ആലിയ ഭട്ടും ഷെഫാലി ഷായും പ്രധാന വേഷങ്ങളിലെത്തുന്ന ഡാര്‍ലിങ്സ് സിനിമക്കെതിരെ ബഹിഷ്കരണ ക്യാമ്പയിനുമായി ഒരു പറ്റം ആരാധകര്‍. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതിന് പിറകെയാണ് ബഹിഷ്കരണ ക്യാമ്പയിനാരംഭിച്ചത്. സിനിമയിലൂടെ ആലിയ പുരുഷ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം.

ട്രെയ്‌ലറിൽ ഉടനീളം ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭർത്താവിന്‍റെ വേഷത്തിലെത്തുന്ന വിജയ് വർമ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. ബോയ് കോട്ട് ആലിയ എന്ന ഹാഷ്‍ടാഗില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സിനിമക്കെതിരെ ബഹിഷ്കരണ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. 

Advertising
Advertising

 റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്സും എറ്റേര്‍നല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ഡാര്‍ലിങ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജസ്മീത് കെ റീനാണ്. മലയാള നടന്‍ റോഷന്‍ മാത്യൂവും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് അസാധാരണമായ സാഹചര്യങ്ങളിൽ ധൈര്യവും സ്നേഹവും തേടുന്ന അമ്മ-മകൾ ജോഡികളുടെ ജീവിതം പറയുന്ന ഡാർക്ക്-കോമഡിയാണ് ഡാർലിംഗ്സ്. മുംബൈ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഡാര്‍ലിങ്ങില്‍ ഗുല്‍സാറിന്‍റെ വരികള്‍ക്ക് വിശാല്‍ ഭരദ്വാജ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News