പ്രിയ സംവിധായകന് പിറന്നാള്‍; പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് ബ്രോ ഡാഡി ടീമിന്റെ വീഡിയോ

മോഹന്‍ലാല്‍ നായകനായ ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി

Update: 2021-10-16 14:02 GMT
Editor : abs | By : Web Desk

39 -ാം ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് ബ്രോ ഡാഡി ടീമിന്റെ വീഡിയോ. താരം സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണ സമയത്തെ രസകരമായാ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

Full View

താരത്തിന് ആശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചു. ''എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജ്ജസ്വലനായ, പാഷനുള്ള, ഫോക്കസ്ഡ് ആയ മനുഷ്യന്‍. സ്‌നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകന്‍, സഹോദരന്‍, പാട്‌നര്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മള്‍ ഒന്നിച്ചു നടക്കുന്നത് ആഘോഷിക്കുന്നു. ജന്മദിനാശംസകള്‍ പി.'' സുപ്രിയ കുറിച്ചു.

Advertising
Advertising

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News