ചുരുൾ മുടി ചുരുളോ; അവറാച്ചൻ ആൻഡ് സൺസിലെ ആദ്യ ​ഗാനമെത്തി

സിദ് ശ്രീറാമും സെബാ ടോമിയും ആണ് ​ഗാനം ആലപിച്ചത്

Update: 2026-07-13 05:11 GMT
Editor : geethu | Byline : Web Desk

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സൺസിലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകൻ സി​ദ് ശ്രീറാമും സെബാ ടോമിയുമാണ് ചുരുൾ മുടി ചുരുളോ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനൽ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് ഗാനരചന. റിലീസായി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് അവറാച്ചൻ ആൻഡ് സൺസ് ചിത്രത്തിലെ ചുരുൾ മുടി ചുരുളോ എന്ന ആദ്യ ഗാനം.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് അവറാച്ചൻ ആൻഡ്

Advertising
Advertising

സൺസ് അവതരിപ്പിക്കുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. നർമത്തിൽ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.


Full View

ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സൺസിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹ നിർമാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡിഓപി: സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം: സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എഎസ്, കെസി സിദ്ധാർഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വിഎഫ്എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, പിആർഓ: പ്രതീഷ് ശേഖർ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News