'ദാബാ' ഗേൾസ് ചില്ലാണ്; 'സൂപ്പർ ശരണ്യ'യുടെ ടീസർ പുറത്ത്

കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള മികച്ച എന്റർടൈനർ ചിത്രമാണെന്നു തന്നെ വേണം പ്രതീക്ഷിക്കാൻ

Update: 2022-01-05 12:37 GMT
Editor : afsal137 | By : Web Desk
Advertising

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് സൂപ്പർ ശരണ്യ. ദാബാ ഗേൾസ് ഗ്യാങ്ങിനെ മുൻ നിർത്തി ഇപ്പോൾ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.

Full View

കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള മികച്ച എന്റർടൈനർ ചിത്രമാണെന്നു തന്നെ വേണം പ്രതീക്ഷിക്കാൻ. തണ്ണീർ മത്തൻ ദിനങ്ങളിലെ നായിക അനശ്വര രാജൻ തന്നെയാണ് ഗിരീഷിന്റെ പുതിയ ചിത്രത്തിൽ സൂപ്പർ ശരണ്യയായി എത്തുന്നത്. ഈ മാസം ഏഴിന് തിയ്യേറ്ററുകളിൽ എത്തുന്ന ശരണ്യയും സംഘവും വിജയക്കൊടി പാറിക്കുമെന്ന് വിശ്വസിക്കാം. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്. ജസ്റ്റിൻ വർഗ്ഗീസാണ് 'സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

ഗാനരചന: സുഹൈൽ കോയ, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്‌സിക്യൂറ്റീവ്‌സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി, സ്റ്റിൽസ്: അജി മസ്‌കറ്റ്, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News