ടോവിനോ,ദർശന, ബേസിൽ ചിത്രം 'ഡിയർ ഫ്രണ്ട്' വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഡിയർ ഫ്രണ്ട്'

Update: 2022-04-26 15:05 GMT

ടോവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. 'ഡിയർ ഫ്രണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം ജൂൺ 10ന് റിലീസ് ചെയ്യും.

'പട'യിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ എത്തുന്നുണ്ട്. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ടോവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ.

Advertising
Advertising
ഹാപ്പി അവേഴ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റേയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍സിന്‍റേയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഡിയർ ഫ്രണ്ട്'. ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന സിനിമക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഡിയർ ഫ്രണ്ട്'. ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് ദീപു ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News