'ഇതിന്നോ ആദാമേ നിന്നെ ഞാന് തോട്ടത്തിലാക്കി'; തകര്പ്പന് ചുവടുമായി ചെമ്പനും ടീമും, തരംഗമായി 'ഡിസ്കോ'യിലെ ഗാനം
മണികണ്ഠന് അയ്യപ്പ ഈണം നല്കിയ പാട്ടിൻ്റെ വരികള് സുഹൈല് കോയയും ലെമയും ചേര്ന്നാണ്
ഉല്ലാസ് ചെമ്പന് സംവിധാനം ചെയ്യുന്ന 'ഡിസ്കോ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കഴിഞ്ഞ ദിവസം യൂട്യൂബില് റിലീസ് ചെയ്ത ഗാനം തരംഗം സൃഷ്ടിക്കുകയാണ്. 'ഇതിന്നോ ആദാമേ നിന്നെ ഞാന് തോട്ടത്തിലാക്കി' എന്ന് തുടങ്ങുന്ന പാട്ടിന് മണികണ്ഠന് അയ്യപ്പയാണ് ഈണം നല്കിയത്. വരികള് സുഹൈല് കോയയും ലെമയും ചേര്ന്നാണ്. റാപ്പിന്റെ ബീറ്റും മാര്ഗംകളിപ്പാട്ടിന്റെ താളവും ചടുലമായ നൃത്തച്ചുവടുകളും ഒത്തുചേരുന്നതാണ് പാട്ട്.
ചെമ്പന് വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂര്, മണികണ്ഠന് അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബില് 20 മണിക്കൂര് പിന്നിടുമ്പോള് 1.6 മില്യണ് പേരാണ് പാട്ട് കണ്ടത്. ഗാനത്തിന്റെ മിക്സിംങ്ങും മാസ്റ്ററിംങ്ങും അബിന് പോളാണ് നിര്വ്വഹിച്ചിരിക്കുന്നത്.
ചെമ്പന് വിനോദ് തിരക്കഥ രചിച്ച 'ഡിസ്കോ' നിര്മ്മിക്കുന്നത് ചെമ്പോസ്കി മോഷന് പിക്ചേഴ്സിന്റെ ബാനറില് ചെമ്പന് വിനോദ് തന്നെയാണ്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന് വിനോദ് ജോസ് എഴുതുന്ന സിനിമയില് ആന്റണി വര്ഗീസ് പെപ്പെ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അര്ജുന് അശോകന്, ലുക്മാന് അവറാന്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്, ദേവ് മോഹന്, ഗായത്രി സുരേഷ്, ഫെമിന ജോര്ജ്, കല്യാണി അനില്, മീര വാസുദേവന്, സെന്തില് കൃഷ്ണ, മണികണ്ഠന് ആചാരി, അപ്പാനി ശരത്, വിനീത് തട്ടില് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്.
ഛായാഗ്രഹണം: അര്മോ. സംഗീതം: മണികണ്ഠന് അയ്യപ്പ, എഡിറ്റര്: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷന് ഡിസൈനര്: ഗോകുല് ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്, ആക്ഷന്: കലൈ കിംഗ്സണ്, കോസ്റ്റ്യൂംസ്: മെല്വി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥന്, സൗണ്ട് ഡിസൈനര്: ആര് കണ്ണദാസന്, സൗണ്ട് മിക്സ്: കണ്ണന് ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്: ശ്രീജിത്ത് ബാലന്, പ്രൊഡക്ഷന് കണ്ട്രോളര്: പ്രണവ് മോഹന്, ചീഫ് അസോസിയേറ്റ്: മനീഷ് ഭാര്ഗവന്, വിഎഫ്എക്സ്: ഐഡന്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റില്സ്: ബോയ്ക്, ഡിസൈന്സ്: കൃഷ്ണപ്രസാദ്, മാര്ക്കറ്റിംഗ് & വിഷ്വല് പ്രൊമോഷന്സ്: സ്നേക്ക്പ്ലാന്റ് എല്.എല്.പി, പിആര്ഒ: ഹെയിന്സ്.