കുടുംബത്തിന്റെ കരുതൽ ഏറ്റെടുത്ത എക്സ്ട്രാ ഡീസന്റ് ബിനു; ഇഡി സ്നീക് പീക്

അഡിഷണൽ ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ചിത്രം

Update: 2024-12-30 04:41 GMT
Editor : geethu | Byline : Web Desk

ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററിലെത്തി രണ്ടാം വാരത്തിലേക്ക്‌ കടക്കുമ്പോൾ ഹൗസ് ഫുൾ-ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് എക്സ്ട്രാ ഡീസന്റ്. കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം എക്സ്ട്രാ ഡീസന്റിന്റെ സ്നീക് പീക്ക് റിലീസായി. തന്റെ കുടുംബത്തിന്റെയും കുടുംബങ്ങളുടെയും കാര്യത്തിൽ ബിനു നൽകുന്ന കരുതൽ വെളിവാക്കുന്നതാണ് സ്നീക്ക് പീക് വിഡിയോ. സുരാജ് വെഞ്ഞാറമ്മൂടിന്റെ കരിയർ ബെസ്റ്റ്‌ പ്രകടനം നൽകിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി മികച്ച തിയേറ്റർ കളക്ഷൻ നേടി മുന്നേറുകയാണ്. ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് എക്സ്ട്രാ ഡീസന്റിന്റെ പ്രദർശനം അഡിഷണൽ സ്‌ക്രീനുകളിലേക്ക് രണ്ടാം വാരത്തിൽ ആഡ് ഓൺ ചെയ്തിട്ടുണ്ട്. അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും അഡിഷണൽ ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്സ്ട്രാ ഡീസന്റ് മൂവി.

Advertising
Advertising

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. അങ്കിത് മേനോൻ ആണ് ഇഡിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രമുഖ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇഡി നിർമിക്കുന്നത്. ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡിഓപി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പിആർ : ആഷിഫ് അലി, അ‍ഡ്‌വെർടൈസ്മെന്റ്: ബ്രിങ്ഫോർത്ത്, പിആർഓ : പ്രതീഷ് ശേഖർ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News