റൊമാന്റിക് ലുക്കിൽ ആന്റണി വർഗീസ്; ഓ മേരി ലൈല ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോന ഓലിക്കലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Update: 2022-07-09 13:08 GMT
Advertising

ആൻറണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ മേരി ലൈല'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പുറത്തുവന്നിരിക്കുന്ന പോസ്റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോന ഓലിക്കലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോ. പോൾസ് എൻറർടെയ്ൻമെൻറ്‌സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നവാഗതനായ അനുരാജ് ഒ.ബിയുടേതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.


അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തെ? 'OH MERI LAILA' First-Look! ❤️ #OhMeriLaila #Firstlook #DrPaulsEntertaiment #Abhishek

Posted by Antony Varghese on Saturday, July 9, 2022

ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആൻറണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. പിആർഒ ശബരി.

first look of film 'Oh Meri Laila' directed by Abhishek K.S. starring Antony Varghese is out

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News