തകർപ്പൻ നൃത്തച്ചുവടുമായി ആലിയ; ഗംഗുഭായ് കത്തിയവാഡിയിലെ ആദ്യ ഗാനം പുറത്ത്

ചിത്രത്തിന് സി.ബി.എഫ്.സി യു.എ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു

Update: 2022-02-10 06:39 GMT
Advertising

സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് പ്രധാന കഥാപാത്രമായെത്തുന്ന 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ധോലിഡ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആലിയയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിലുള്ളത്. 

ചിത്രത്തിന് സി.ബി.എഫ്.സി യു.എ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. മുംബൈയിലെ കാമാത്തിപുരയെ ഒരുകാലത്ത് അടക്കി ഭരിച്ച ഗംഗുഭായുടെ കഥപറയുന്ന ചിത്രം ഫെബ്രുവരി 25ന് തിയറ്റര്‍ റിലീസിനൊരുങ്ങുകയാണ്. 

Full View

ആലിയ മാഫിയ ക്വീനായെത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ മുതല്‍ ട്രെയിലര്‍ വരെ സിനിമാസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ലൈംഗികത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു ട്രെയിലര്‍ സൂചിപ്പിച്ചത്. 

സഞ്ജയ് ലീലാ ബന്‍സാലിയുമായുള്ള ആലിയ ഭട്ടിന്‍റെ ആദ്യത്തെ ചിത്രമാണെന്നതും ഗംഗുഭായ് കത്തിയവാഡിയുടെ പ്രത്യേകതയാണ്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും സഞ്ജയ് ലീലാ ബന്‍സാലി തന്നെയാണ്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - Web Desk

contributor

Similar News