ശ്രീരാമ കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു നായിക ബീഫ് കഴിക്കുന്നു; 'ഹൃദയ'ത്തിനെതിരെ വിദ്വേഷ പ്രചരണം

നിത്യയും അരുണും ബൺ പൊറോട്ടയും ബീഫും കഴിക്കാൻ പോകുന്ന രംഗത്തിനെതിരെയാണ് വിദ്വേഷ പ്രചരണം തുടങ്ങിയിരിക്കുന്നത്. രാകേഷ് തിയ്യൻ എന്ന പ്രൊഫൈലിൽ വന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Update: 2022-04-07 15:46 GMT
Editor : abs | By : Web Desk

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം 'ഹൃദയ'ത്തിലെ രംഗങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം. സോഷ്യൽ മീഡിയയിലാണ് ചിത്രത്തിലെ രംഗങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നത്. ത്യാഗരാജന്റെ ശ്രീരാമ കീർത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ഹിന്ദു നായകനും നായികയും ബിഫ് കഴിക്കുന്നു എന്നതാണ്  വിദ്വേഷ പ്രചരണം.

ചിത്രത്തിലെ നായികാ നായകന്മാരായ നിത്യയും അരുണും ബൺ പൊറോട്ടയും ബീഫും കഴിക്കാൻ പോകുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരെയാണ് തീവ്ര ഹിന്ദുത്വ പേജുകളിൽ നിന്നും വിദ്വേഷ പ്രചരണം തുടങ്ങിയിരിക്കുന്നത്. രാകേഷ് തിയ്യൻ എന്ന പ്രൊഫൈലിൽ വന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുറിപ്പിന്റെ സ്‌ക്രീന് ഷോട്ട് പേജുകളിൽ വിവിധ ചർച്ചയാവുന്നുണ്ട്.

Advertising
Advertising

'മലയാളം സിനിമയായ ഹൃദയത്തിൽ സ്ലോ മോഷനിൽ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീർത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേൾപ്പിച്ച് ബിഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലർ M/C(മുസ്ലിം/ ക്രിസ്ത്യൻ) നൽകുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെൺകുട്ടികൾ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,' ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിക്കുന്നു. 

Full View

ഹൃദയത്തിലെ മറ്റൊരു രംഗത്തിനെതിരെയും സമാനരീതിയിൽ വിദ്വേഷ പ്രചരണം നടന്നിരുന്നു. നായകന്റെ സുഹൃത്ത് ഗോമാതാ ടീ സ്റ്റാളിൽ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് ചർച്ചയായത്.

വാലന്റൈൻസ് ദിനത്തിൽ മറൈൻഡ്രൈവിൽ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവർത്തകർ ചൂരൽ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവം ചിത്രത്തിലുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിർമിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News