'കനകം കാമിനി കലഹം'; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി നിവിന്‍ പോളി ചിത്രത്തിന്‍റെ ട്രെയിലര്‍

നവംബർ 12ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും

Update: 2021-10-23 04:29 GMT

നിവിൻ പോളി നായകനായ ഫാമിലി എന്റർടെയ്നര്‍ കനകം കാമിനി കലഹത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. നവംബർ 12ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമെന്ന സന്തോഷവാർത്ത കൂടി ട്രെയിലര്‍ പങ്കുവെക്കുന്നുണ്ട്. വേൾഡ് ഡിസ്‌നി ഡേയായ നവംബർ 12ന് തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും സവിശേഷതയാണ്.

നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയയാളാണ് രതീഷ് ബാലകൃഷ്ണൻ. 

Advertising
Advertising

"രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ കാരണമാകും എന്നെനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്" ചിത്രത്തെക്കുറിച്ച് നിവിന്‍ പോളി പറയുന്നു. 

ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതലെങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

യാക്സൻ ഗാരി പെരേരയും നേഹ നായരും സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപ്പള്ളിയാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗും ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദവും ഒരുക്കുന്നു. അനീസ് നാടോടിയാണ് കലാസംവിധാനം. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News