കനകരാജ്യം നാളെ തിയറ്റേറുകളിലേക്ക്, ബുക്കിങ് ആരംഭിച്ചു

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്

Update: 2024-07-05 09:33 GMT
Editor : geethu | Byline : Web Desk

വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ കനകരാജ്യം ജൂലൈ ആറിന് തിയേറ്ററുകളിലേക്ക്. ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാഗര്‍ ആണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ ആപ്പില്‍ ചിത്രത്തിന്റെ ടിക്കറ്റ് ലഭ്യമാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കുകയാണ് കനകരാജ്യത്തിൽ. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാ​ഗർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മുക്കുന്നത്. പതിവ് വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഗാനരചന - ബി.കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം - അരുണ്‍ മുരളീധരന്‍, കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News