പ്രണയ കഥയുമായി കരൺ ജോഹർ: കൂട്ടിന് രൺവീറും ആലിയ ഭട്ടും

Update: 2021-07-06 10:11 GMT
Editor : rishad | By : Web Desk

നീണ്ട ഇടവേളക്ക് ശേഷം സംവിധായക കുപ്പായമണിഞ്ഞ് കരൺ ജോഹർ. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന പേരിട്ട ചിത്രത്തിൽ രൺവീർ സിങും ആലിയ ഭട്ടുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും കരൺ പങ്കുവെച്ചു.

ഇഷിത മൊയ്ത്ര, ശശാങ്ക് കൈതാൻ, സുമിത് റോയ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രമാണ് കരൺ അവസാനമായി സംവിധാനം ചെയ്തത്. ഷാറൂഖ് ഖാൻ അതിഥി വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ ചലനം ഉണ്ടാക്കിയിരുന്നില്ല. ഷാറൂഖ് ഖാന് വൻ ഹിറ്റുകൾ നേടിക്കൊടുത്തത് കരൺ ജോഹർ സംവിധാനം ചെയ്ത പ്രണയ സിനിമകളായിരുന്നു.

Advertising
Advertising

ഗല്ലിബോയ് എന്ന ചിത്രത്തിന് ശേഷം ആലിയ ഭട്ടും രൺവീർ സിങും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധർമേന്ദ്ര, ജയാ ബച്ചൻ, ശബാന ആസ്മി തുടങ്ങി വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. അടുത്ത വർഷം പ്രദർശനത്തിനെത്തിക്കുന്ന രീതിയിലാണ് ചിത്രീകരണം തുടങ്ങുക. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News