കാത്തിരിപ്പുകള്‍ക്ക് വിരാമം; കുറുപ്പ് നവംബര്‍ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്

അഞ്ച് ഭാഷകളിലായി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Update: 2021-10-23 16:11 GMT
Editor : abs | By : Web Desk

പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലായി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

Advertising
Advertising

Full View

മൂത്തോന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണിവെയ്ന്‍, ഷൈന്‍ ടോം ചാക്കോ വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ജിതിന്‍ കെ ജോസ് കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News