ചിരിവിരുന്നുമായി ആനിയമ്മയും സണ്ണിച്ചായനും; ലളിതം സുന്ദരം ട്രെയിലർ

ചിത്രം മാർച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും

Update: 2022-03-07 13:54 GMT

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തും. 

ആനി, സണ്ണി എന്നിങ്ങനെ സഹോദരങ്ങളെയാണ് മഞ്ജുവും ബിജുവും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രസകരമായ ഇണക്കങ്ങളും പിണക്കങ്ങളും ചേര്‍ന്ന കുടുംബകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.

Advertising
Advertising

സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. പ്രമോദ് മോഹന്‍ തിരക്കഥ തയ്യാറാക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ്. ലിജോ പോളാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News