പൊങ്കാല വെള്ളിയാഴ്ച എത്തും

ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്

Update: 2025-12-04 04:39 GMT
Editor : geethu | Byline : Web Desk

ഇടിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്താൻ പൊങ്കാല വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ.

ശ്രീനാഥ് ഭാസി നായകനായ പൊങ്കാല ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എ.ബി. ബിനിൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്. ഗ്രെയ്‌സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും. ബുക്ക്മൈഷോയിൽ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News