'മമധർമ്മയ്ക്ക് വിഷുകൈനീട്ടം ലഭിച്ചു'; ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി അലി അക്ബര്‍

സിനിമക്ക് ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി

Update: 2021-04-15 02:15 GMT
Editor : ijas

അലി അക്ബര്‍ സംവിധാനം ചെയ്ത  '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രെയിലര്‍ രൂപത്തില്‍ പുറത്തിറക്കിയത്. അതെ സമയം ചിത്രത്തിന്‍റെ നിര്‍മാണ ആവശ്യത്തിനായി വിഷുകൈനീട്ടം അഭ്യര്‍ത്ഥിച്ച തനിക്ക് പണം ലഭിച്ചതായും അലി അക്ബര്‍ പറഞ്ഞു. ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം തുടങ്ങുമെന്നും അലി അക്ബര്‍ അറിയിച്ചു. മമധർമ്മയ്ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചിലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ പറയുന്നു. ചിത്രത്തിന്‍റെ അറുപത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. 

Advertising
Advertising

ഇതുവരെ കൈനീട്ടമായി ലഭിച്ചത്

267,097.

നന്ദി

Posted by Ali Akbar on Wednesday, April 14, 2021

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം.ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ലഭിച്ചത്. 

Full View

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.


Tags:    

Editor - ijas

contributor

Similar News