'ബോംബ് നീർവീര്യം, ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്'; സ്വയം ട്രോളി ധ്യാൻ

നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ''നദികളില്‍ സുന്ദരി യമുന'' സെപ്‌തംപർ 15നാണ് തിയറ്ററിലെത്തിയത്

Update: 2023-09-16 16:36 GMT
Editor : abs | By : Web Desk

നടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിൽ ധ്യാനിന്റെ പ്രതികരണവും ചിരിക്ക് വക നൽകുന്നതായിരുന്നു. സ്വയം ട്രോളാനും ധ്യാൻ മറ്റൊരു ബോംബുമായി എത്തി എന്ന് പറയുന്നവരോട് ചിരിച്ച് മറുപടി പറയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുന ശ്രദ്ധിക്കപ്പെട്ടതിലെ സന്തോഷം പങ്കുവെച്ച് താരം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബോംബ് നീർവീര്യമായി, ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട് എന്നാണ് ധ്യാൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising
Full View

കഴിഞ്ഞ ദിവസമാണ് വിജേഷ്, ഉണ്ണി എന്നിവർ സംവിധാനം ചെയ്ത നദികളില്‍ സുന്ദരി യമുന റിലീസായത്. ചിത്രം സ്വീകാര്യത നേടുന്നുണ്ട്. ഈ അവസരത്തിലാണ് ധ്യാൻ പോസ്റ്റുമായി എത്തിയത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.  "ധ്യാനം കഴിഞ്ഞ്..ധ്യാൻ ഉണർന്ന്, വിജയപാതയിൽ തിരിച്ചെത്തി, "എൻ്റെ പടം ട്രോളാൻ വേറൊരു തെണ്ടിയുടെ സഹായം വേണ്ട" എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. 

ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.എഡിറ്റർ-ഷമീർ രാധാകൃഷ്ണൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍,കല-അജയൻ മങ്ങാട്,മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, പ്രോജക്‌ട് ഡിസെെന്‍ - അനിമാഷ്, വിജേഷ് വിശ്വം,ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത്, പി ആർ ഒ- എ എസ് ദിനേശ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News