'ലേഡി സൂപ്പര്‍ സ്റ്റാറിനെ ചേര്‍ത്തുപിടിച്ച് കിങ് ഖാന്‍'; നയൻസ്-വിക്കി വിവാഹ ചിത്രങ്ങള്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഗ്നേഷ് പങ്കുവച്ചിട്ടുണ്ട്

Update: 2022-07-09 09:53 GMT

 വിവാഹ വേളയിലെ ഏറ്റവും അമൂല്യനിമിഷങ്ങള്‍  പങ്കുവച്ച്  വിഗ്നേഷ് ശിവന്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാനും, തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനും ഒപ്പമുള്ള തന്‍റെയും നയന്‍ താരയുടേയും വിവാഹ ചിത്രങ്ങള്‍ താരം അല്‍പ്പം മുമ്പാണ് പങ്കുവച്ചത്.

ഇതിൽ കൂടുതല്‍ ഒരാള്‍ക്ക് എന്ത് ചോദിക്കാനാവും. എന്ന തലക്കെട്ടിന് താഴെയാണ് ഷാറൂഖ് ഖാനൊപ്പമുള്ള  ചിത്രങ്ങള്‍ വിഗ്നേഷ് പങ്കുവച്ചത്. 


ഞങ്ങളുടെ വിവാഹസമയത്ത് ഇത്രമേല്‍ ലാളിത്യം കൈമുതലാക്കിയ ഒരു  മനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് തന്നെ അനുഗ്രഹീതമാണ്! വിഗ്നേഷ് ശിവന്‍ കുറിച്ചു. 

Advertising
Advertising


ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

2015 'നാനും റൗഡിതാൻ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ സംവിധായകനായിരുന്നു വിഘ്‌നേശ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News