നയൻതാരയും പൃഥ്വിരാജും ഒരു കൂട്ടം നടീനടന്മാരും; അൽഫോൻസ് പുത്രൻ ചിത്രം 'ഗോൾഡി'ന്റെ പോസ്റ്റർ പുറത്തുവിട്ടു

ചിത്രത്തിന്റെ ടീസർ വൻ തോതിൽ ജനശ്രദ്ധ നേടിയിരുന്നു

Update: 2022-06-06 14:27 GMT
Advertising

പൃഥ്വിരാജിനെയും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെയും മുഖ്യകഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഗോൾഡി'ന്റെ പോസ്റ്റർ പുറത്തുവിട്ടു. പൃഥിരാജ്, അൽഫോൺസ് തുടങ്ങിയവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. അൽഫോൺസ് പുത്രൻ സിനിമ പോലെ സവിശേഷമായ ഡിസൈനിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.


#GOLD An #AlphonsePuthran Film! 😊❤️

Posted by Prithviraj Sukumaran on Sunday, June 5, 2022

ചിത്രത്തിന്റെ ടീസർ വൻ തോതിൽ ജനശ്രദ്ധ നേടിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസർ എന്ന റെക്കോർഡ് ഗോൾഡ് സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് 'ഗോൾഡ്' നിർമിക്കുന്നത്. പൃഥ്വിരാജ്, നയൻതാര എന്നിവർക്ക് പുറമെ ജസ്റ്റിൻ ജോൺ, ഷിയാസ്, മുഹമ്മദ് ഫായിസ് എന്നിവരുടെ കഥാപാത്രങ്ങളെയും ടീസറിൽ പരിചയപ്പെടുത്തിയിരുന്നു.

ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളുമുള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അൽഫോൻസ് മുൻപ് പറഞ്ഞിരുന്നു.

Full View



Poster of the movie 'Gold' directed by Alphonse Puthren starring Prithviraj and South Indian superstar Nayanthara has been released.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News